അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് നേട്ടം. വെള്ളിയാഴ്ച നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടിയത് കര്‍ണാടക സ്വദേശിയാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ 60 കാരനായ സുന്ദര്‍ മരക്കാലയെ തേടിയാണ് ഭാഗ്യദേവത എത്തിയത്. 25 വര്‍ഷത്തോളം ദുബായിയില്‍ ആയിരുന്നു സുന്ദര്‍ മരക്കാല.
Read Also: ലക്ഷദ്വീപ് സന്ദർശനം പൂർത്തിയായി : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മടങ്ങി
അക്കൗണ്ടന്റായി വിരമിച്ച സുന്ദര്‍ 2021 വരെ ദുബായിയില്‍ ആയിരുന്നു താമസം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സുന്ദര്‍ കര്‍ണാടകയിലെ സ്വന്തം ഗ്രാമത്തില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വിശ്രമജീവിതം ആസ്വദിക്കുകയാണ് . ഇതിനിടെയാണ് ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കുന്നത്. ഏകദേശം 2.35 കോടി രൂപയാണ് സുന്ദറിന് ബിഗ് ടിക്കറ്റിലെ പ്രതിവാര നറുക്കെടുപ്പിലെ സമ്മാനമായി ലഭിക്കുക.
Leave a Comment