ഒട്ടാവ; വിദ്യാഭ്യാസ വിസയില്‍ കാനഡയിലെത്തിയ 20000 ത്തോളം വിദ്യാര്‍ത്ഥികള്‍ അവര്‍ അഡ്മിഷന്‍ നേടിയ കോളേജുകളിലോ സര്‍വകലാശാലകളിലോ എത്തിയില്ലെന്ന് റിപ്പോര്‍ട്ട്. ഇമ്മിഗ്രേഷന്‍ റെഫ്യുജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ 2024 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിദേശത്ത് നിന്നെത്തിയ ആകെ അരലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഇങ്ങനെ കാണാതായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ 5.4 ശതമാനമാണ് കോളേജുകളില്‍ എത്താത്തവര്‍ എന്നാണ് വിവരം.
Read Also: തന്നെ സഹായിച്ചത് ഇന്ത്യ, ആ 20 മിനിറ്റ് വൈകിയിരുന്നെങ്കില്‍ താന്‍ കൊല്ലപ്പെടുമായിരുന്നു: ഷെയ്ഖ് ഹസീന
ലോകത്തെ 144 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാത്ഥികളില്‍ ഫിലിപ്പീന്‍സിലെ 688 പേരും ചൈനയില്‍ നിന്നുള്ള 4279 പേരും അഡ്മിഷന്‍ എടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയിട്ടില്ല. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് കംപ്ലയന്‍സ് റെജിമിന് കീഴില്‍ ശേഖരിച്ചതാണ് ഈ കണക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ സ്റ്റഡി പെര്‍മിറ്റ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വര്‍ഷത്തില്‍ രണ്ടു തവണ എന്റോള്‍മെന്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് കാനഡയിലെ നിയമം.
ഇത്തരത്തില്‍ സ്റ്റഡി പെര്‍മിറ്റ് വിസ ചട്ടം ലംഘിച്ച് കാനഡയില്‍ അനധികൃതമായി തുടരുന്നവര്‍ക്കെതിരെ കടുത്ത നടപടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സ്വീകരിക്കാറുണ്ട്. പിടിയിലാകുന്നവരുടെ വിസ ആജീവനാന്തം റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും. പിന്നീടൊരിക്കലും കാനഡയില്‍ ഇവരെ പ്രവേശിപ്പിക്കുകയുമില്ല.
Leave a Comment