പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ

പെരുമ്പാവൂർ : പ്ലൈവുഡ് കമ്പനിയിൽ മോഷണം, രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നാഗൗൺ സ്വേദശികളായ അഷിക്കുർ റഹ്മാൻ (20), ഉമർ ഫറൂഖ് (25) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

കുറ്റിപ്പാടത്തെ വുഡ് ഇൻട്രസ്ട്രീസിൽ നിന്നും പ്ലെെവുഡ് പഞ്ചിംഗിന് ഉപയോഗിക്കുന്ന പിച്ചളയിലുള്ള എംപോസിംഗ് പ്ലൈറ്റുകളാണ് മോഷ്ടിച്ചത്. ഇതിന് 3 ലക്ഷത്തിലേറെ രൂപ വില വരും. പല ദിവസങ്ങളിലായാണ് മോഷണം നടത്തിയത്.

ഇൻസ്പെക്ടർ ‘ ടി.എം സുഫി, സബ് ഇൻസ്പെക്ടർ റി’ൻസ് എം തോമസ് എന്നിവരുൾപ്പെട്ട ടീമാണ് അന്വേഷണം നടത്തിയത്.

Share
Leave a Comment