എന്‍ എം വിജയന്റെ ആത്മഹത്യ കേസ് : കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് കോടതിയുടെ നിര്‍ദേശമുണ്ട്

കൊച്ചി : എന്‍ എം വിജയന്റെ ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഐസി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ജാമ്യം ലഭിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് കോടതിയുടെ നിര്‍ദേശമുണ്ട്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Share
Leave a Comment