പെരുമ്പാവൂർ : കെ.എസ്.ആർ.ടി.സി ബസിൻ്റെ ചില്ലുകൾ തകർത്തയാൾ അറസ്റ്റിൽ. ഏരാനല്ലൂർ മാലിക്കമാരിയിൽ വീട്ടിൽ രാജേഷ് (42) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ പെരുമ്പാവൂരിൽ നിന്നാണ് ഇയാൾ കയറിയത്. തുടർന്ന് അക്രമാസക്തനായ ഇയാൾ യാത്രക്കർക്കും ജീവനക്കാർക്കും ഇയാൾ ശല്യം സൃഷ്ടിക്കുകയായിരുന്നു.
വൈദ്യ ആയുർവ്വേദ ആശുപത്രിക്കു സമീപം ഇറങ്ങിയ രാജേഷ് കല്ലെടുത്ത് പുറകുവശത്തെ ചില്ലിൽ എറിഞ്ഞു. തുടർന്ന് പോലീസ് പൊതുമുതൽ നശിപ്പിച്ചതിനും , ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു.
ഇൻസ്പെക്ടർ ടി.എം സുഫി, എസ്.ഐ പി.എം റാസിഖ് എന്നിവരുൾപ്പെട്ട ടീമാണ് കേസ് അന്വേഷിച്ചത്.
Leave a Comment