വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 

പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബി.എഡ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ ബിഎഡ് വിദ്യാര്‍ത്ഥികള്‍ അടക്കം 44ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേര്‍ക്ക് സാരമായ പരിക്കുണ്ട്. എന്നാല്‍, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read Also; ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ സഹായം നല്‍കിയ ജയില്‍ ഡിഐജി പി അജയകുമാര്‍ വഴിവിട്ട നീക്കം നടത്തി

കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാര്‍ത്ഥികള്‍ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്. ഇതില്‍ ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. വളവ് എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണമെന്നാണ് ഫയര്‍ഫോഴ്‌സും പൊലീസും പറയുന്നത്. ബസ് വേഗതയിലായിരുന്നോയെന്ന കാര്യമൊക്കെ കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. ബസിന്റെ ടയറിന്റെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

 

Share
Leave a Comment