3 പേരെ അരും കൊല ചെയ്ത റിതു ജയൻ ​ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാൾ

കഞ്ചാവിനും മറ്റു ലഹരികൾക്കും അടിമയാണെന്നും നാട്ടുകാർ പറയുന്നു.

കൊച്ചി: പറവൂർ ചേന്ദമം​ഗലത്ത് ഇരുമ്പു വടിയുമായി എത്തി വീട്ടിൽ കയറി 3 പേരെ അരും കൊല ചെയ്ത കേസിലെ പ്രതി റിതു ജയൻ ​ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാൾ. ഇയാൾ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആളാണെന്നും കഞ്ചാവിനും മറ്റു ലഹരികൾക്കും അടിമയാണെന്നും നാട്ടുകാർ പറയുന്നു.

read also: നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണം : ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ രഞ്ജിത്ത്

കഞ്ചാവ് ലഹരിയിൽ നിരന്തരം ആക്രമണങ്ങൾ നടത്താറുണ്ട്. പൊലീസിൽ പരാതിപ്പെട്ടാൽ മാനസിക ചികിത്സയ്ക്കുള്ള സർട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയാണു പതിവെന്നും അയൽവാസികൾ പറഞ്ഞു.

ചേന്ദമം​ഗലം കിഴക്കുമ്പാട്ടുകരയിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് റിതുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരുമകൻ ജിതിൻ ആക്രമണത്തിൽ ​പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലാണ്. ഈ സമയത്ത് രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവർക്കു പരിക്കില്ല

Share
Leave a Comment