കൊച്ചി : നടി ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസ് നീക്കം. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. സോഷ്യല്‍ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ച കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യും. പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി വരും.
Read Also: ഇപി ജയരാജന്റെ ‘കട്ടന്‍ ചായയും പരിപ്പുവടയും’, എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത് പൊലീസ്
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയുണ്ടായത്. കേസില്‍ റിമാന്‍ഡിലായ ബോബിക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയ ശേഷവും ബോബി ചെമ്മണ്ണൂര്‍ നടത്തിയ നാടകങ്ങള്‍ കോടതിയുടെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ജാമ്യം കിട്ടിയ ശേഷവും ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി ശാസിച്ച ഹൈക്കോടതി, നിയമസംവിധാനത്തിന് മുകളില്‍ കൂടി പറന്നിറങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍ നോക്കോണ്ടെന്നും വിമര്‍ശിച്ചു. ഇനിയുമിത് തുടര്‍ന്നാല്‍ ജാമ്യം റദ്ദാക്കി ജയിലിലടയ്ക്കുമെന്ന മുന്നറിയിപ്പ് നല്‍കി. മേലാല്‍ അനവാശ്യമായി വാ തുറക്കില്ലെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകന്‍ മുഖേനെ അറിയിച്ചതോടെയാണ് മണിക്കൂറുകള്‍ നീണ്ട നാടകീയകള്‍ക്ക് അവസാനമായത്.
Leave a Comment