മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
Read Also: ഗാസയിലെ അശാന്തിക്ക് അവസാനമായി:ഇസ്രായേല്‍- ഹമാസ് സമാധാന കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍
നടന്റെ വീട്ടില്‍ കവര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടില്‍ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ താരത്തിന് പരിക്കേറ്റു. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതില്‍ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വീട്ടിലുണ്ടായത് കവര്‍ച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.
Leave a Comment