നിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

മലപ്പുറം: നിലമ്പൂരില്‍ നാളെ (16-01-2025) എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.തുടര്‍ച്ചയായുള്ള കാട്ടാന ആക്രമണത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.

Read Also: അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവൽ : പ്രഥമ പതിപ്പിൽ പങ്കെടുത്തത് നാല്പത്തിനായിരത്തിലധികം പേർ

വന്യജീവികളില്‍ നിന്നും മനുഷ്യന് സംരക്ഷണം നല്‍കണം. അധികാരികളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് എസ്ഡിപിഐ നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ മുജീബ് അഭ്യര്‍ത്ഥിച്ചു.

ഇന്ന് രാവിലെയാണ് നിലമ്പൂര്‍ മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ടത്. ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനിയാണ് മരിച്ചത്. വന വിഭവ ശേഖരണത്തിനായി കാടിന് ഉള്ളിലേക്ക് പോയ സരോജി കാട്ടാനക്കൂട്ടത്തിന് മുന്നില്‍ പെടുകയും ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സരോജിനി മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി. നാളെയാണ് സംസ്‌കാരം നടക്കുക. പ്രദേശവാസികളുടെ സുരക്ഷാ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Share
Leave a Comment