ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ കത്തിയമർന്നത് 40,500 ഏക്കറിലധികം വനഭൂമി : 92,000 പേരെ ഒഴിപ്പിക്കും

കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ (കാൽ ഫയർ) പ്രകാരം തീ തിങ്കളാഴ്ച രാവിലെ വരെ 33 ശതമാനവും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്

ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിലെ കാട്ടുതീ കാരണം ഏകദേശം 92,000 പേരെ ഒഴിപ്പിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഉത്തരവുകൾ തയാറായെന്നും ഇതിനോടകം 89,000 പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ പറഞ്ഞു.

കടുത്ത വരൾച്ചയും ശക്തമായ കാറ്റും കാരണം ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ ഉണ്ടായ രൂക്ഷമായ കാട്ടുതീയിൽ തിങ്കളാഴ്ച വരെ 40,500 ഏക്കറിലധികം കത്തിനശിച്ചെന്നാണ് റിപ്പോർട്ട്. കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ (കാൽ ഫയർ) പ്രകാരം തീ തിങ്കളാഴ്ച രാവിലെ വരെ 33 ശതമാനവും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

അതേ സമയം സതേൺ കാലിഫോർണിയയിലെ ചില ഭാഗങ്ങളിൽ വൈദ്യുതി വിച്ഛേദിക്കാൻ തുടങ്ങിയതിനാൽ കാലിഫോർണിയയിലെ 80,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ല.

പ്രദേശത്തുടനീളം ഒന്നിലധികം കാട്ടുതീ പടരുന്നതിനാൽ കുറഞ്ഞത് 25 പേർ മരിക്കുകയും ഒരു ഡസനിലധികം പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

Share
Leave a Comment