ബോബി ചെമ്മണ്ണൂരിന്റെ ജയിലിലെ നാടകത്തിനെതിരെ ഹൈക്കോടതി:കോടതിയോട് കളിക്കരുതെന്ന് മുന്നറിയിപ്പ്

കൊച്ചി: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തുടര്‍ന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്. ഉത്തരവെഴുതാന്‍ വേണ്ടി താന്‍ ഉച്ചയ്ക്ക് നേരത്തെ ഇറങ്ങിയെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എന്തിനാണ് ഇന്നലെ ഇറങ്ങാതിരുന്നത് എന്ന് കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂര്‍ നാടകം കളിയ്ക്കുകയായിരുന്നു ആവര്‍ത്തിച്ച് ഹൈക്കോടതി.

Read Also; മലപ്പുറത്ത് കാട്ടാന ആക്രമണം : സ്ത്രീ കൊല്ലപ്പെട്ടു

എന്താണ് കാരണം എന്ന് ബോബിയോട് ചോദിച്ചിട്ട് വരാന്‍ കോടതി നിര്‍ദേിച്ചു. സംഭവത്തില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു എന്ന് അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി. വിചാരണ ഒരു മാസത്തിനകം തീര്‍ക്കുമെന്ന് കോടതി അറിയിച്ചു.

ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങി മാധ്യമങ്ങളോട് പറഞ്ഞത് എന്താണെന്ന് അറിഞ്ഞുവെന്നും, ബോബി ഹൈക്കോടതിയോടും, ജുഡീഷ്യറിയോടും കളിക്കുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.വിശദീകരണം നല്‍കാന്‍ സീനിയര്‍ അഭിഭാഷകന്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എന്തും വിലയ്ക്ക് വാങ്ങാമെന്ന് ബോബി ചെമ്മണ്ണൂര്‍ കരുതേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

 

Share
Leave a Comment