തിരുവനന്തപുരം: കോടീശരനായ വ്യക്തിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ബോബി ചെമ്മണ്ണൂര്‍ തെറ്റ് ഏറ്റുപറയാന്‍ തയ്യാറായത് സന്തോഷമുള്ള കാര്യം. കേരളീയ സമൂഹത്തിന് നല്ല സന്ദേശം നല്‍കുന്നുവെന്നും അവര്‍ വ്യക്തമാക്കി. സഹജീവികളില്‍ നിന്ന് സംരക്ഷത്തിനായി സ്ത്രീകള്‍ മുറവിളി കൂട്ടേണ്ടിവരുന്നത് കേരളീയ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.
പരാതി കൊടുക്കുന്നവരെ മോശക്കാരാക്കുന്നത് കേരള സമൂഹത്തില്‍ കൂടുതലാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈബര്‍ പൊലിസിന്റെ ശക്തമായ ഇടപെടല്‍ വേണമെന്നും പി സതീദേവി പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം -ഹണി റോസിന്റെ പരാതിയില്‍ നടപടി വേണം. പരാതി കിട്ടിയാല്‍ വനിതാ കമ്മിഷന്‍ ഇടപെടും. സ്ത്രീയോടുള്ള വീക്ഷണഗതിയില്‍ മാറ്റം വേണം.
ഹര്‍ഷീന കേസില്‍ നഷ്ടപരിഹാരത്തിന് സൗജന്യ നിയമ സഹായം വനിതാ കമ്മിഷന്‍ വാഗ്ദാനം ചെയ്തിരുന്നു. അത് തൃണവല്‍ഗണിച്ച് രാഷ്ട്രീയമായ നീക്കത്തിന്റെ ഭാഗമായി സമരം നടത്തി.ആവശ്യമെങ്കില്‍ നിയമ സഹായത്തിന് വനിതാ കമ്മിഷന്‍ തയ്യാറാണെന്നും പി സതീദേവി വ്യക്തമാക്കി.
Leave a Comment