തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഫ്ലക്സ് സ്ഥാപിച്ച് സെക്രട്ടേറിയറ്റിലെ ഇടത് ജീവനക്കാരുടെ സംഘടന. ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് ഫ്ളക്സ് വച്ചത് വിവാദമായതിനു പിന്നാലെ നഗരസഭാ ജീവനക്കാരെത്തി ഫ്ലക്സ് കീറി മുഖ്യമന്ത്രിയുടെ കട്ടൗട്ട് എടുത്തുമാറ്റി.
പൊതു സ്ഥലങ്ങളിലെ ഫ്ലക്സ് അടിയന്തരമായി അഴിച്ച് മാറ്റണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് നാടു നീളെ നടന്ന് ഫ്ലക്സ് ബോര്‍ഡുകള്‍ അഴിച്ച് മാറ്റുകയാണ് നഗരസഭ.
സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനം അറിയിക്കാൻ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വെച്ചതാണ് ഫ്ളക്സ്. മുഖ്യമന്ത്രിയുടെ വലിയ കട്ടൗട്ടും ഇതോടൊപ്പം സ്ഥാപിച്ചിരുന്നു. സംഗതി വാര്‍ത്തയായതോടെ വിവാദമായി. ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചുള്ള നിയമലംഘനത്തെ കുറിച്ച് ചര്‍ച്ചയായതിനു പിന്നാലെ എടുത്തുമാറ്റി.
Post Your Comments