KeralaLatest NewsNews

ഗോപന്‍ സ്വാമിയുടെ ‘ ദുരൂഹ സമാധി’ സ്ഥലത്ത് നാടകീയ രംഗങ്ങള്‍: പൊലീസിനെ വെല്ലുവിളിച്ച് ഭാര്യയും മകനും

തിരുവനന്തപുരം: ഗോപന്‍ സ്വാമിയുടെ ‘ ദുരൂഹ സമാധി’ സ്ഥലത്ത് നാടകീയ രംഗങ്ങള്‍. കല്ലറ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും ഉറച്ചുനിന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സബ് കളക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിധ്യത്തിലാണ് തുറന്ന് പരിശോധിക്കുന്നത്. ഫൊറന്‍സിക് സംഘവും സ്ഥലത്തുണ്ട്.

Read Also: ശബരിമലയിലെ പ്രസാദം തരണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി: ഭാര്യയെ നടുറോഡിൽ വെച്ച് വെട്ടിക്കൊന്ന യുവാവ്

നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തില്‍ കുടുംബത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

 

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button