ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍

 

കൊച്ചി : സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും.

Read Also: സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്ന നാല് ആൽബങ്ങൾ പീച്ചി ഡാമിൽ മുങ്ങി

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ആരോപണം.
രാഹുല്‍ ഈശ്വറിനെതിരായ ഹണി റോസിന്റെ പരാതിയില്‍ ഇതുവരെയും കേസെടുത്തില്ല, നിയമോപദേശം ലഭിച്ച ശേഷം മാത്രം നടപടി. ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെയാണ് നടി ഹണി റോസിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ചിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണവുമുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചത്.

രാഹുല്‍ ഈശ്വറിന്റെ നേതൃത്യത്തില്‍ സംഘടിത സൈബര്‍ ആക്രമണമാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമം. വലിയ ഗൂഢാലോചന ഇതിന്റെ ഭാഗമായുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം. രാഹുലുമായി ബന്ധപ്പെട്ട് ഫേസ് ബുക് പോസ്റ്റുകളുടെയടക്കം പകര്‍പ്പുകളും പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

Share
Leave a Comment