സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച പെട്രാള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ തിങ്കള്‍ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ (13-01-2024) അടച്ചിടും. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്‌സ് നേതാക്കളെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം.

Read Also: ഗോപൻ സ്വാമിയുടെ മരണത്തിൽ അടിമുടി ദുരൂഹത: കല്ലറ തുറന്ന് പരിശോധന നടത്തും

പമ്പുകളില്‍ ഇന്ധനവുമായി എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ‘ചായ പൈസ’ എന്ന പേരില്‍ 300 രൂപ വരെ നല്‍കാറുണ്ട്. ഈ തുകയില്‍ വര്‍ദ്ധന വേണമെന്നായിരുന്നു ഡ്രൈവര്‍മാരുടെ ആവശ്യം. ആവശ്യം ഡീലര്‍മാര്‍ അംഗീകരിച്ചില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് എലത്തൂരില്‍ ചര്‍ച്ച നടന്നു. ഈ യോഗത്തില്‍ വച്ച് ഡീലര്‍മാരെ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം.

എന്നാല്‍ കയ്യേറ്റം ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ‘ചായ പൈസ’ ഏകീകരിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും അവര്‍ പറയുന്നു.

Share
Leave a Comment