ലോഡ്ജില്‍ സ്വകാര്യ ചാനല്‍ ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച യുവാവ്. കുമാര്‍, ആശ എന്നിവരാണ് മരിച്ചത്. കുമാര്‍ സ്വകാര്യ ടി വി ചാനലില്‍ കാമറമാനാണ്.

Read Also: കേരളത്തെ ഞെട്ടിച്ച് പത്തനംതിട്ട പീഡനം; 62 പ്രതികൾ,പെൺകുട്ടി നേരിട്ടത് കൊടും ക്രൂരമായ പീഡനം

യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ലോഡ്ജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

 

 

 

 

Share
Leave a Comment