ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയെന്ന് ഫലോദി സത്ത ബസാറിന്റെ സര്‍വെ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നേട്ടമുണ്ടാക്കിയ ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതുമാണ് പ്രവചനം. കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോണ്‍ഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സര്‍വെ പറയുന്നു.
Read Also: ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനത്തിനൊരുങ്ങി ഉത്തർപ്രദേശ്: പങ്കെടുക്കുന്നത് 40 കോടിയിലേറെ ജനങ്ങൾ
എഎപി സീറ്റുകളില്‍ കാര്യമായ കുറവുണ്ടാകും എന്നാണ് ഫലോദി സത്ത ബസാറിന്റെ പ്രവചനം. ഭരണം നഷ്ടമായേക്കാവുന്ന സാഹചര്യമെന്നും സര്‍വെ ചൂണ്ടികാട്ടുന്നുണ്ട്. അതേസമയം 27 വര്‍ഷങ്ങള്‍ക്കിപ്പുറം ബി ജെ പി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറിയേക്കുമെന്ന സൂചനകളും പ്രവചനം പങ്കുവയ്ക്കുന്നുണ്ട്. ബിജെപി 35 സീറ്റ് വരെ നേടിയേക്കാം എന്നാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസാകട്ടെ 3 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.
Leave a Comment