കോട്ടയം : വൈക്കത്ത് ഹണിട്രാപ്പിൽ വൈദികനെ കുടുക്കിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതി നേഹ ഫാത്തിമ, ബംഗളൂർ സ്വദേശി സാരഥി ബഷീർ എന്നിവരാണ് പിടിയിലായത്.
read also: പത്തനംതിട്ട പീഡന കേസ് : നവവരനടക്കം 20 പേർ അറസ്റ്റിൽ
ഓൺലൈൻ വഴി 2022 മുതൽ വൈദികനുമായി സൗഹൃദത്തിൽ ആയ യുവതി ഫോൺ വഴിയും വീഡിയോ കോൾ വഴിയും നിരന്തരം ബന്ധപ്പെട്ടിരുന്നു. വൈദികനെ കബളിപ്പിച്ച് പ്രതികൾ പലപ്പോഴായി 41 ലക്ഷം രൂപ കൈക്കലാക്കി. കഴിഞ്ഞദിവസം 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വൈദികന്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്നാണ് വൈദികൻ വൈക്കം ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
Post Your Comments