പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും

ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തെ അതിന്റേതായ പ്രതിരോധം തീര്‍ത്ത് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗോതമ്പ് അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ പ്രമേഹത്തിന് ഒരിക്കലും വേരുറപ്പിക്കുന്നതിന് സാധിക്കുകയില്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ രക്ഷിക്കുന്നതും. ഗോതമ്പിന്‍റെ തവിടടക്കം അടങ്ങിയ ഭക്ഷണമാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. എങ്കില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കി പ്രമേഹമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പഴങ്ങള്‍ കഴിക്കുന്നതും പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

പഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ബ്ലൂബെറി, മുന്തിരി എന്നിവയയെല്ലാം സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കുക. പ്രമേഹം അടുത്ത് പോലും വരില്ല. മധുരക്കിഴങ്ങ് കഴിക്കുന്നതും പ്രമേഹത്തെ തുരത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പലരും മണ്ണിനടിയില്‍ നിന്ന് ലഭിക്കുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പലപ്പോഴും പ്രമേഹം വര്‍ദ്ധിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഇത്തരത്തില്‍ ഒരിക്കലും സംഭവിക്കുന്നില്ല.

മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഇത് നല്‍കുന്നുമുണ്ട്. അതിലുപരി മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നതും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഓട്സ് കഴിക്കുന്നതിലൂടെ നിയന്ത്രാണാതീതമായ പ്രമേഹം നമുക്ക് നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിന് കഴിയുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഓട്സ് ശീലമാക്കാവുന്നതാണ്.

ആരോഗ്യത്തിന്റെ കാര്യത്തില്‍ നട്സ് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് വീട്ടിലിരുന്നു തന്നെ പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്ന വഴികളില്‍ മികച്ചതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത് കഴിക്കാവുന്നതാണ്.

Share
Leave a Comment