പി സി ജോർജ്ജിനെതിരെ മതസ്പർദ്ധ വളർത്തുന്നതിനും, കലാപ ആഹ്വാനത്തിനും പൊലീസ് കേസെടുത്തു

കോട്ടയം: വിദ്വേഷ പരാമർശത്തിൽ മുൻ എംഎൽഎ പിസി ജോർജിനെതിരെ കേസെടുത്തു. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യൂത്ത് ലീ​ഗ് നൽകിയ പരാതിയിലാണ് നടപടി.

മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുന്നത്.

Share
Leave a Comment