പത്തനംതിട്ടയിൽ അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നിറയുന്നത് ലൈംഗീക ചൂഷണത്തിന്റെ സമാനതകളില്ലാത്ത ക്രൂരതയാണ്. ഒരു പെണ്‍കുട്ടിയെ ഇത്രയധികംപേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയതായുള്ള സംഭവം അപൂര്‍വമാണ്. സൂര്യനെല്ലിയിലെ പീഡനത്തിന് അപ്പുറത്തേക്കുള്ള ക്രൂരതയായി ഇത് മാറുന്നു. കായികതാരമാണ് പെണ്‍കുട്ടി.
പരിശീലകരും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു.13 വയസുള്ളപ്പോള്‍ പീഡനം തുടങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് ആദ്യം പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ തോട്ടത്തിലും പിന്നീട് വാഹനത്തിലും കൊണ്ടുപോയി കാമുകന്‍ പീഡിപ്പിച്ചു.പെണ്‍കുട്ടിയുടെ നഗ്നചിത്രവും വീഡിയോയും എടുത്ത പ്രതി അത് സുഹൃത്തുക്കളെ കാണിച്ചു. പിന്നീട് സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ പങ്കുവച്ചു. ഒരു പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കി.
പുറത്തെത്തിയ നഗ്‌നദൃശ്യങ്ങള്‍ കണ്ട ചിലരും പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പൊതുവിടത്തുവെച്ചും സ്‌കൂളില്‍വെച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ 40 പേര്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടുകേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇലവുംതിട്ട സ്വദേശികളായ സന്ദീപ്,വിനീത്,സുബിന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അച്ചു ആനന്ദ് എന്നൊരാള്‍ക്കായി തിരച്ചില്‍ നടത്തുന്നതുകയാണ്.സ്‌കൂള്‍തല കായിക താരം കൂടിയായ പെണ്‍കുട്ടിയെ ക്യാംപില്‍വച്ച് ഉപദ്രവിച്ചതായും പരാതിയുണ്ട്.
Leave a Comment