പത്തനംതിട്ട: അഞ്ചുവർഷത്തിനിടെ അറുപതിലേറെപ്പേർ പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു പീഡനക്കേസിൽ ഇത്രയേറെ പ്രതികൾ വരുന്നത് ആദ്യമായാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
ശിശുക്ഷേമ സമിതിയോടു പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ 40 പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.പെണ്‍കുട്ടിക്ക് 13 വയസുള്ളപ്പോള്‍ മുതല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെ പേര്‍ ലൈംഗിക ചൂഷണിത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ 62 പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.ആദ്യം ലൈംഗികപീഡനത്തിന് ഇരയാക്കിയത് കാമുകനാണ്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. 2019 ൽ വിവാഹവാഗ്ദാനം നൽകി കാമുകൻ പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
തുടർന്ന് കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. അഞ്ചു വർഷത്തിനിടെ അറുപതിലേറെ ആളുകൾ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിൽ അറിയിച്ചത്. തുടർന്ന് അവർ വിവരം ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. ഇതിന് പിന്നാലെ പെൺകുട്ടിയെ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിർഭയയിൽ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങൾ മനസ്സിലാക്കുകയായിരുന്നു. തുടർന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ആറ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 64 പേർ പ്രതികളാവുമെന്നാണ് പ്രാഥമികനിഗമനം. ഇതിൽ 34 ആളുകളുടെ പേരുകൾ പെൺകുട്ടി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ബാക്കിയുള്ള 30 ആളുകളുടെ ഫോൺനമ്പറുകളാണുള്ളത്. ഇതിൽ കുറേനമ്പറുകളും കുട്ടി എഴുതിസൂക്ഷിച്ചിരുന്നു. ശേഷിക്കുന്നവ ഫോണിൽനിന്നാണ് പോലീസ് മനസ്സിലാക്കിയത്. പ്രതികളിൽ മിക്കവരും 20-നും 30-നും ഇടയ്ക്കുള്ളവരാണ്. പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്ന് സൂചനയുണ്ട്.എല്ലാവരുടെയുംപേരിൽ പോക്‌സോചുമത്തിയിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ പീഡനനിരോധനവകുപ്പും ചുമത്തും.
Leave a Comment