KeralaLatest NewsNews

പത്തനംതിട്ട പീഡന കേസ് : നവവരനടക്കം 20 പേർ അറസ്റ്റിൽ

മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്

പത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ചു വർഷമായി നിരന്തരം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേസിൽ 20 പേർ അറസ്റ്റിലായെന്ന് പൊലീസ്. നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് ഇപ്പോൾ റാന്നിയിൽ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

read also: എട്ട് വയസുകാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി ഒൻപതു വർഷത്തിന് ശേഷം പിടിയിൽ

പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിനാണെന്നും പൊലീസ് വിവരിച്ചു. അന്ന് പെൺകുട്ടിക്ക് 13 വയസാണ് ഉണ്ടായിരുന്നത്. റബ്ബർ തോട്ടത്തിൽ വച്ച് നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങൾ സുബിൻ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. സുബിൻ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചതായും പൊലീസ് പറഞ്ഞു.

പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസിലിംഗിൽ തനിക്കുണ്ടായ ക്രൂരമായ ലൈംഗിക പീഡനങ്ങൾ കൗൺസിലർമാരെ കുട്ടി അറിയിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button