അച്ഛന്‍ സമാധിയായെന്ന് മക്കള്‍: മൃതദേഹം കുഴിച്ചുമൂടി സ്മാരകം വെച്ചു

തിരുവനന്തപുരം: വൃദ്ധന്റെ സമാധിയിലെ വിവാദത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനൊരുങ്ങി പൊലീസ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് ദുരൂഹമായ സംഭവം നടന്നത്. വിഷയത്തില്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

Read Also: എൻ.എം വിജയൻ്റെ മരണം, സാമ്പത്തിക ക്രമക്കേടിൽ ഐ.എസ്.ഐ ബാലകൃഷ്ണനെതിരെ ഐ.ഡി. കേസെടുക്കും, വെട്ടിലായി.

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര സ്വദേശി സുനില്‍ സമാധിയായെന്ന് മക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്. രണ്ട് ആണ്‍ മക്കള്‍ ചേര്‍ന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുകയായിരുന്നു. സന്യാസിയായ അച്ഛന്‍ സമാധിയായെന്നാണ് മക്കള്‍ പറയുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനുള്ള പൊലീസ് നീക്കം.

 

 

Share
Leave a Comment