ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വരിനെയും കോടതി കയറ്റിക്കാനൊരുങ്ങി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയുംനിയമനടപടിക്കൊരുങ്ങി ഹണി റോസ്. ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍ ആണെന്നും ഹണി റോസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. തന്റെ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമായി രാഹുല്‍ ഈശ്വര്‍ സൈബര്‍ ഇടത്തില്‍ ഒരു ആസൂത്രണ കുറ്റകൃത്യം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി കൈക്കൊള്ളുന്നുവെന്നും ഹണി റോസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

Read Also: വീട്ടിലെ പ്രശ്‌നങ്ങള്‍ മാറാന്‍ ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞ് മന്ത്രവാദി 40 പവനും 8 ലക്ഷം രൂപയും തട്ടിയെടുത്തു

തുടര്‍ച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികള്‍, അശ്ലീല, ദ്വയാര്‍ഥ, അപമാനകുറിപ്പുകള്‍ തുടങ്ങിയ എല്ലാ സൈബര്‍ ബുള്ളിയിങ്ങിനും പ്രധാന കാരണക്കാരന്‍ താങ്കള്‍ ആണ്. കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഹണി ചൂണ്ടിക്കാട്ടുന്നു.

എനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും ആക്രമിക്കുമെന്നും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴില്‍ നിഷേധരീതിയിലും, നേരിട്ടും സമൂഹമാധ്യമം വഴിയും വരുന്ന വെല്ലുവിളികള്‍ നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ ഞാന്‍ നിയമനടപടി കൈക്കൊള്ളുന്നു. ഹണി റോസ് പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

 

 

Share
Leave a Comment