പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പിതാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

ഇസ്ലാമബാദ്‌: പെണ്‍കുട്ടികള്‍ പിതാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. മൂന്ന് ഭാര്യമാരുള്ള അലി അക്ബര്‍ ഒരു വര്‍ഷമായി പതിനഞ്ചുകാരിയായ സ്വന്തം മകളെ ബലാത്സംഗം ചെയ്യുകയും, പന്ത്രണ്ടുകാരിയായ മകളെ രണ്ട് തവണ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. തങ്ങളെ ബലാത്സംഗം ചെയ്തതിലുള്ള പകയിലാണ് പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ പിതാവിനെ പെട്രൊളൊഴിച്ച് കത്തിച്ചത്. പാകിസ്ഥാനിലെ പഞ്ചാബി നഗരമായ ഗുജ്റന്‍വാലയില്‍ ജനുവരി ഒന്നിനാണ് സംഭവമുണ്ടായത്. അലി അക്ബര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ജനുവരി ഒന്നിനാണ് ഇയാളെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച മരിച്ചു.

Read Also: ഇന്ത്യയില്‍ കരുത്താര്‍ജിച്ച് റിയല്‍ എസ്റ്റേറ്റ് വിപണി

അലിഅക്ബര്‍ മൂന്ന് തവണ വിവാഹം കഴിച്ചിരുന്നു. ഈ മൂന്ന് ഭാര്യമാരിലായി പത്ത് കുട്ടികളുണ്ട്. അക്ബറിന്റെ ആദ്യ ഭാര്യ മരിച്ചിരുന്നു. മറ്റ് ഭാര്യമാരും കുട്ടികളും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ടാം ഭാര്യയിലെ മക്കളെയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. ഒരു വര്‍ഷമായി മൂത്ത കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാറുണ്ടായിരുന്നു. രണ്ടാമത്തെ മകളെ രണ്ട് തവണ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങള്‍ അറിഞ്ഞിട്ടും ഇയാളെ തടയാന്‍ ഭാര്യമാര്‍ ശ്രമിച്ചതുമില്ല. ഇതോടെയാണ് പെണ്‍കുട്ടികള്‍ രണ്ടുപേരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. അലി അക്ബര്‍ രാത്രി ഉറങ്ങിക്കിടക്കവേ ബൈക്കില്‍ നിന്ന് പെട്രോള്‍ എടുത്ത് പിതാവിന്റെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളെ കൂടാതെ അലി അക്ബറിന്റെ ഒരു ഭാര്യയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

 

Share
Leave a Comment