എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

കൊൽക്കത്തയിൽ മമത ബാനർജിയുമായി അൻവർ വാർത്താ സമ്മേളനം നടത്തും

മലപ്പുറം: മുഖ്യമന്ത്രിയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചു വിവാദത്തിലായ നിലമ്പൂർ എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. നാളെ കൊൽക്കത്തയിൽ മമത ബാനർജിയുമായി അൻവർ വാർത്താ സമ്മേളനം നടത്തും.

read also: അപകടത്തിന് പിന്നാലെ ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തര്‍ക്കം, വിദ്യാര്‍ഥി ചോരവാര്‍ന്ന് റോഡില്‍ കിടന്നത് 15 മിനിറ്റ്

പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതാണെന്നു അഭിഷേക് ബാനർജി ട്വിറ്ററില്‍ കുറിച്ചു.

Share
Leave a Comment