പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് വരുന്ന ഭക്തർക്ക് മടങ്ങാൻ പമ്പയിൽ നിന്ന് 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി. 450 ബസുകൾ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസ് നടത്തും. 350 ബസ് ദീർഘദൂര സർവീസിനുമാണ് ഒരുക്കിയിരിക്കുന്നത്.
read also: അഞ്ച് വര്‍ഷമായി 60ലേറെ പേര്‍ പീഡിപ്പിച്ചു: കായിക താരമായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ
പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകര വിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്തുകൊണ്ട് ദീർഘദൂര സർവീസുകൾ നടത്തും.
ജനുവരി ഏഴ് വരെ വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപുകൾ പമ്പയിൽ എത്തുകയും 14,156 ട്രിപ്പുകൾ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തു. പമ്പ -ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തിയത്.
Leave a Comment