തിരുവനന്തപുരം: കേരളത്തിന് പുതുവത്സര സമ്മാനമായി 3,330 കോടി രൂപ അനുവദിച്ച മോദി സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നികുതി ഇനത്തില്‍ 1,73,030 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.കഴിഞ്ഞ മാസത്തേക്കാള്‍ 84,000 കോടി രൂപ അധികമാണ് ഇത്തവണ അനുവദിച്ചത്.
സംസ്ഥാനങ്ങളുടെ വികസനത്തിനു വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ 11 വര്‍ഷമായി നടത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തിന് ഈ അധിക ധനസഹായം ഏറെ ഗുണകരമാവും എന്നുറപ്പാണ്. ഇനിയെങ്കിലും കേന്ദ്ര അവഗണന എന്ന സ്ഥിരം പല്ലവി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കണമെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് മോദി സര്‍ക്കാരാണെന്നതിനു അടിവരയിടുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ധനസഹായം. മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി നരേന്ദ്ര മോദിയോട് നന്ദി പറയുന്നതായി കെ സുരേന്ദ്രന്‍ അറിയിച്ചു.
Post Your Comments