ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി : ഒരാഴ്ചക്ക് ശേഷം സന്ദർശകരെ അനുവദിച്ചു തുടങ്ങും

അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോൾ എംഎൽഎയ്ക്ക് അതോർമ്മയുണ്ടായിരുന്നില്ല

കൊച്ചി : ഉമാ തോമസിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. എംഎൽഎ നടന്നുതുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോൾ എംഎൽഎയ്ക്ക് അതോർമ്മയുണ്ടായിരുന്നില്ല.

ഒരാഴ്ചക്ക് ശേഷം സന്ദർശകരെ അനുവദിച്ചുതുടങ്ങുമെന്നും മെഡിക്കൽ സംഘം പറഞ്ഞു. ബുധനാഴ്ചയും എംഎൽഎയുടെ ഫേസ്ബുക്കിലൂടെ അഡ്മിൻ ടീമും ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെപ്പറ്റി പങ്കുവെച്ചിരുന്നു.

ഏകദേശം അഞ്ച് മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തുദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് പ്രകടിപ്പിച്ചത്. പിന്നീട് കോര്‍ഡിനേറ്റ് എവരിതിംഗ് എന്ന് പറഞ്ഞു. ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭാ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചു എന്നാണ് അഡ്മിന്‍ ടീം കുറിച്ചത്.

Share
Leave a Comment