KeralaLatest NewsNews

കടയിൽ സാധനം വാങ്ങാൻ എത്തിയ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികന്‍ പിടിയിൽ

വിദ്യാർത്ഥിനി കടയ്ക്കുള്ളിൽ കയറിയപ്പോൾ പ്രതി ഉപദ്രവിച്ചതായാണ് പരാതി.

ചാരുംമൂട്: കടയിൽ സാധനം വാങ്ങാൻ എത്തിയ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ താമരക്കുളം മേക്കുംമുറി നെടിയവിള വീട്ടിൽ ഷംസുദീനെ (60) നൂറനാട് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2-30 ഓടെ താമരക്കുളം ഭാഗത്തുള്ള കടയിൽ സാധനം വാങ്ങാനെത്തിയ വിദ്യാർത്ഥിനി കടയ്ക്കുള്ളിൽ കയറിയപ്പോൾ പ്രതി ഉപദ്രവിച്ചതായാണ് പരാതി.

read also: ഏറെനേരം സംസാരിച്ചു, ഉമാ തോമസിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി

മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ എസ്. നിതീഷ്, പി.കെ. സന്തോഷ്, സി.പി.ഒമാരായ മനുകുമാർ, മനു പ്രസന്നൻ, വിനീത, രജനി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button