‘മസ്കറ്റ് നൈറ്റ്സ്’ : ഇതുവരെ സന്ദർശിച്ചത് അഞ്ച് ലക്ഷത്തിലധികം പേർ : ആഘോഷങ്ങൾക്കായി നിരവധി പ്രോഗ്രാമുകൾ

ഈ മേളയിൽ എഴുനൂറിൽപ്പരം ചെറുകിട, ഇടത്തരം സംരംഭകർ പങ്കെടുക്കുന്നുണ്ട്

മസ്കറ്റ് : അഞ്ച് ലക്ഷത്തിലധികം പേർ മസ്കറ്റ് നൈറ്റ്സ് വേദി സന്ദർശിച്ചു. 2024 ഡിസംബർ 23 മുതൽ 2025 ജനുവരി 7 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 2025 ജനുവരി 7നാണ് മസ്കറ്റ് നൈറ്റ്സ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

2024 ഡിസംബർ 23 മുതൽ 2025 ജനുവരി 21 വരെയാണ് ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്. ഈ മേളയിൽ എഴുനൂറിൽപ്പരം ചെറുകിട, ഇടത്തരം സംരംഭകർ പങ്കെടുക്കുന്നുണ്ട്. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, അൽ അമീറത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, സൗർ അൽ ഹദീദ് ബീച്ച് എന്നിവിടങ്ങളിൽ വെച്ചാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.

ഒന്നിലധികം വേദികളായിലായി സംഘടിപ്പിക്കുന്ന ഈ ആഘോഷപരിപാടികൾ കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനുള്ള നിരവധി അവസരങ്ങൾ ഒരുക്കുന്നതാണ്.

Share
Leave a Comment