വയനാട് : നിലമ്പൂരിലെ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ സംഘര്‍ഷം. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിലേയ്ക്ക് പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു.
അടച്ചിട്ട ഡിഎഫ്ഒ ഓഫീസ് അടിച്ചുതകര്‍ത്ത് അകത്തുകയറിയ ഡിഎംകെ പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. വനം വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരായാണ് പ്രതിഷേധമെന്നായിരുന്നു എംഎൽഎയുടെ നിലപാട്. പ്രവർത്തകരുടെ വികാരപ്രകടനമാണ് കണ്ടതെന്നായിരുന്നു ആക്രമണത്തെക്കുറിച്ചുള്ള അൻവറിൻ്റെ പ്രതികരണം.
വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു അന്വേഷണവുമില്ല. സ്വാഭാവികമായും പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം ഉണ്ടാകും. ഒരു മനുഷ്യന്റെ ജീവനാണ് പോയത്. ഇനിയും ഒരുപാട് മനുഷ്യരുടെ ജീവന്‍ പോവാന്‍ സാധ്യതയുള്ള സാഹചര്യമാണ് ഇവിടെയുള്ളത്. ജനങ്ങള്‍ക്ക് പ്രയാസവും പ്രതിഷേധവും ഉണ്ടാകും പ്രതിഷേധ മാര്‍ച്ചിനിടെ പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേ സമയം വന്യജീവി ആക്രമണം മലയോര മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനെ ഉത്ക്കണ്ഠയോടെയാണ് സർക്കാർ കാണുന്നതെന്ന് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ രാവിലെ പറഞ്ഞു. കൂടാതെ വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്നത് വസ്തുതയുടെ അടിസ്ഥാനത്തിൽ ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ വൈകിട്ട് 6.45ഓടെയാണ് നിലമ്പൂര്‍ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യിൽ കുഞ്ഞുണ്ടായിരുന്നു. അത്ഭുതകരമായാണ് അഞ്ചു വയസുകാരൻ രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മണിയുടെ മകൻ മനുകൃഷ്ണ ആണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ പട്ടികവർഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെയാണ് മണി കാട്ടാനയുടെ മുന്നിൽ പെടുന്നത്. ആക്രമണത്തിന് ശേഷം അവശനിലയിൽ കിടന്ന മണിയ ഒന്നര കിലോമീറ്ററോളം ചുമന്ന് കന്നകൈ എത്തിച്ച് പിന്നീട് ജീപ്പിൽ നെടുങ്കയത്ത് എത്തിച്ച ശേഷമാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനായത്.
Post Your Comments