USALatest News

യുഎസിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയത് ഐസിസ് ഭീകരൻ : ഇയാൾ യുഎസ് മിലിട്ടറിയിൽ സേവനമനുഷ്ഠിച്ചയാൾ

ന്യൂ ഓര്‍ലീന്‍സിലെ ബര്‍ബണ്‍ സ്ട്രീറ്റില്‍ പുലര്‍ച്ച 3.15 നായിരുന്നു ആയിരുന്നു ആക്രമണം

വാഷിംഗ്ടൺ : അമേരിക്കയില്‍ ന്യൂ ഓർലീൻസില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ത്ത സംഭവത്തിന് പിന്നില്‍ 42 കാരനായ ഷംസുദ്ദിന്‍ ജബ്ബാര്‍ ആണെന്ന് തെളിഞ്ഞു. സംഭവത്തിൽ 15 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഷംസുദ്ദിന്‍ ജബ്ബാര്‍ കൊല്ലപ്പെട്ടു.

ന്യൂ ഓര്‍ലീന്‍സിലെ ബര്‍ബണ്‍ സ്ട്രീറ്റില്‍ പുലര്‍ച്ച 3.15 നായിരുന്നു ആയിരുന്നു ആക്രമണം. ഷംസുദ്ദിന്‍ ജബാര്‍ യുഎസ് പൗരനും മുന്‍ സൈനിക ഉദ്യോഗസ്ഥനും ആയിരുന്നുവെന്നു എഫ്ബിഐ സ്ഥിരീകരിച്ചു. ഇയാളുടെ ട്രക്കിൽ ഐഎസ് പതാക ഉണ്ടായിരുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

സംഭവ സ്ഥലത്ത് നിന്ന് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയതായും എഫ്ബിഐ അറിയിച്ചു. ആക്രമണത്തിന് ഭീകര സ്വഭാവമുള്ളതായും അന്വേഷണം നടക്കുകയാണെന്നും എഫ് ബി ഐ പറഞ്ഞു. സൈന്യത്തില്‍ ഐടി സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന ഷംസുദ്ദീൻ ജബാര്‍ ഹൂസ്റ്റണില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായിരുന്നു എന്ന് എഫ്ബിഐ അറിയിച്ചു.

റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ യൂട്യൂബില്‍ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിഡിയോകള്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 2002ല്‍ മോഷണത്തിനും 2005ല്‍ അസാധുവായ ലൈസന്‍സുമായി വാഹനമോടിച്ചതിനും ജബാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2022ല്‍ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടാം ഭാര്യയില്‍ നിന്നും ജബാര്‍ വിവാഹമോചനം നേടിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button