2024 വിട പറയുമ്പോൾ കേരളരാഷ്ട്രീയത്തിൽ ഈ വര്ഷമുണ്ടായ ചില സംഭവങ്ങൾ നോക്കാം. ഏപ്രില്‍ 26 ന് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരില്‍ ഇടതു വലതു മുന്നണികളെ ഞെട്ടിച്ച് ബിജെപിയുടെ സുരേഷ് ഗോപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്നു. വയനാട്ടിലും യുപിയിലെ റായ് ബറേലിയിലും രാഹുല്‍ഗാന്ധി മികച്ച വിജയം സ്വന്തമാക്കി.
സിപിഎമ്മിനും ഇടതുപക്ഷത്തിനും ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് കടുത്ത നിരാശയാണ് സമ്മാനിച്ചത്. ഇത്തവണയും എല്‍ഡിഎഫ് പ്രാതിനിധ്യം ഒന്നില്‍ ചുരുങ്ങി. കഴിഞ്ഞ തവണ ആരിഫ് എങ്കില്‍, ഇത്തവണ കെ രാധാകൃഷ്ണനില്‍ കനല്‍ത്തരി ചുരുങ്ങി. തൃശൂരില്‍ നിന്നും വിജയിച്ച സുരേഷ് ഗോപിയും, മുതിര്‍ന്ന നേതാവ് ജോര്‍ജ് കുര്യനും ബിജെപിയുടെ കേന്ദ്രമന്ത്രിമാരായി.
റായ് ബറേലി നിലനിര്‍ത്താന്‍ രാഹുല്‍ തീരുമാനിച്ചതോടെ, വയനാട്ടിൽ മത്സര രംഗത്തേയ്ക്ക് പ്രിയങ്ക കടന്നുവരികയും സീറ്റ് നിലനിർത്തുകയും ചെയ്തു.
ഇടത് രാഷ്ട്രീയത്തെ കുലുക്കിയ അൻവർ എം എൽ എ
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, എസ്പി ക്യാംപ് ഓഫീസിലെ മരംമുറി തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളും എഡിജിപി അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഉയർത്തി ഇടത് എംഎല്‍എ പി വി അന്‍വര്‍ രംഗത്തുവന്നത് ഇടത് പക്ഷത്തെ കുലുക്കി. ഈ ആരോപണങ്ങളില്‍ കടുത്ത നടപടികളെടുക്കാതിരുന്നതോടെ, അന്‍വര്‍ ഇടതുപക്ഷവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചു. ഡിഎംകെ എന്ന കൂട്ടായ്മ രൂപീകരിച്ചു ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു.
ഉപതെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ പ്രതിരോധത്തിലാക്കിയ കളം മാറ്റി ചവിട്ടൽ
ലോകസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വയനാടും പാലകാടും ചേലക്കരയും ഉപതെരജെടുപ്പ് നടത്തേടി വന്നു. ആ സമയത്ത് പാര്‍ട്ടികള്‍ക്കുള്ളിലെ സ്ഥാനാര്‍ത്ഥിമോഹികള്‍ പതിവുപോലെ രംഗത്തുവന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ, ഡേ. പി സരിന്‍ പാര്‍ട്ടി വിട്ട് ഇടതുകൂടാരത്തിലേക്ക് ചേക്കേറി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബും എല്‍ഡിഎഫിലേക്ക് മാറി. കോണ്‍ഗ്രസ് വിട്ടെത്തിയ സരിനെ എല്‍ഡിഎഫ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഉപതെരഞ്ഞെടുപ്പിനിടെ ഇടതുപക്ഷത്തോടൊപ്പം ചേരുമെന്ന വാർത്തകൾ വന്നെങ്കിലും അപ്രതീക്ഷിതമായി സന്ദീപ് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
Post Your Comments