Latest NewsDevotional

മഹാവിഷ്ണുവിന്റെ അനന്തശയനത്തിനു പിന്നിൽ……

ഭഗവാൻ ലോകത്തെ സംരക്ഷിക്കുന്നതിനായി ഓരോ സമയത്തും പല രൂപത്തിലും ഭാവത്തിലും അവതാരമെടുത്തിട്ടുണ്ട്. ലോകത്തില്‍ അധര്‍മ്മം നിറയുന്നതായി അനുഭവപ്പെടുന്ന സമയത്ത് ഭഗവാന്‍ വിഷ്ണു ലോകത്തെ പുനരുദ്ധരിക്കും. മനുഷ്യന് ഗുണകരമാകുന്ന തരത്തില്‍ ഭഗവാന്‍ വിഷ്ണു സമയത്തിന്റെ മാര്‍ഗദര്‍ശിയാകും. ഹിന്ദുമത വിശ്വാസ പ്രകാരം ശേഷനാഗം ഭഗവാന്‍ വിഷ്ണുവിന്റെ ഊര്‍ജ രൂപമാണ് . അതിന്‍മേലാണ് ഭഗവാന്‍ വിശ്രമിക്കുന്നത്.

ഹിന്ദു പുരാണങ്ങളനുസരിച്ച് ശേഷനാഗം അതിന്റെ വലയത്തിനുള്ളില്‍ എല്ലാ ഗ്രഹങ്ങളെയും വഹിക്കുകയും ഭഗവാന്‍ വിഷ്ണുവിന്റെ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്നുവെന്നാണ്. സമസ്ത ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മേല്‍ ശയിക്കുന്ന ഭഗവാന്‍ വിഷ്ണുവിനെ വിശ്വത്തിന്റെ ദേവനായാണ് ആരാധിക്കുന്നത്.

ശേഷനാഗം ഭഗവാന്‍ വിഷ്ണുവിന് വിശ്രമത്തിനുള്ള സ്ഥലവും സംരക്ഷണവും നല്‍കുന്നുണ്ട്. മാത്രമല്ല ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും തമ്മിലുള്ള ബന്ധം അനശ്വരമാണ്. ഓരോ അവതാരത്തിലും ലോകത്തിലെ തിന്മകളെ നേരിടാനും അധര്‍മ്മങ്ങളില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാനും ശേഷനാഗം ഭഗവാന്‍ വിഷ്ണുവിനെ സേവിക്കുന്നുണ്ട്.

ത്രേതായുഗത്തില്‍ ശേഷനാഗമാണ് ലക്ഷ്മണനായി അവതരിക്കുന്നത്, ദ്വാപരയുഗത്തിലാകട്ടെ ബലരമാനായാണ് ജന്മമെടുക്കുന്നത്. ഈ രണ്ട് ജന്മങ്ങളിലും യഥാക്രമം രാമന്റെയും കൃഷ്ണന്റെയും സേവകരായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ശേഷം എന്നാല്‍ അവശേഷിക്കുന്നത് എന്നാണര്‍ത്ഥം. നാഗം സമയത്തിന്റെ പ്രതീകമാണ്. അതില്‍ ശയിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാത്തിനും ഉപരിയായ ഭഗവാനാണ് സമയത്തെ നിയന്ത്രിക്കുന്നത് എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button