KeralaLatest News

പ്രളയ ദുരിതാശ്വാസതുക തിരിച്ചു നൽകാൻ 125കുടുംബങ്ങൾക്ക് നോട്ടീസ്: റവന്യൂവകുപ്പിന്റെ വിചിത്ര നടപടിയിൽ ഞെട്ടി ദുരന്ത ബാധിതർ

മലപ്പുറം: 2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ് നൽകി റവന്യൂ വകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയിൽ ദുരന്തബാധിതരായ 125 കുടുംബങ്ങൾക്ക് ഇത് സംബന്ധിച്ച നോട്ടീസ് ലഭിച്ചു. സാങ്കേതിക പിഴവ് മൂലം ഇവർക്ക് അധിക തുക നൽകിയെന്നാണ് വകുപ്പ് നൽകിയ വിശദീകരണം.

10,000 രൂപ അധികമായി നൽകിയെന്ന് പറഞ്ഞാണ് അഞ്ച് വർഷത്തിന് ശേഷം നടപടി എടുക്കുന്നത്. ദുരന്തബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. വന്യൂ റിക്കവറി പ്രകാരം തുക ഈടാക്കുമെന്നും ഒരാഴ്ചക്കകം പണം തിരിച്ചടയ്ക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

താലൂക്ക് ഓഫീസിൽ ഈ പണം അടക്കണമെന്നാണ് നിർദേശം. ഇതോടെ സാധാരണക്കാരായ ദുരിതബാധിതർ പണം മടക്കി നല്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഓഡിറ്റിങ്ങിലാണ് പണം അധികമായി നൽകിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നാണ് വിശദീകരണം. ഇതേ തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button