ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലിയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
അതേ സമയം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ എത്ര പേരാണ് കുടുങ്ങി കിടക്കുന്നതെന്ന് വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടെയും ജീവന് ആപത്ത് ഉണ്ടാകരുതെന്നാണ് പ്രാർത്ഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റിൽ കുറിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment