മൂവാറ്റുപുഴ : ദുർമന്ത്രവാദവും ആഭിചാര ക്രിയകളും വ്യാജ ചികിത്സയും നടത്തുന്നയാൾ അറസ്റ്റിൽ. ഇരമല്ലൂർ കുറ്റിലഞ്ഞി ആയത്തു വീട്ടിൽ നൗഷാദ് (56) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ സ്ഥാപനം റെയ്ഡ് ചെയ്ത് മന്ത്രവാദവും ചികിത്സയും ആയി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, രഘുനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave a Comment