Latest NewsNews

ശൈശവ വിവാഹത്തിനെതിരായ ഓപ്പറേഷനില്‍ 416 പേര്‍ അറസ്റ്റില്‍

ഡിസംബര്‍ 21-22 വരെയുള്ള ദിവസങ്ങളില്‍ നടന്ന മൂന്നാംഘട്ട ഓപ്പറേഷനുകളില്‍ 416 അറസ്റ്റുകള്‍

ദിസ്പുര്‍: ശൈശവ വിവാഹത്തിനെതിരായ ഓപ്പറേഷനില്‍ അസമിൽ 416 പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടന്ന ദൗത്യത്തിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 335 കേസുകൾ രജിസ്റ്റര്‍ ചെയ്തു.

ഡിസംബര്‍ 21-22 വരെയുള്ള ദിവസങ്ങളില്‍ നടന്ന മൂന്നാംഘട്ട ഓപ്പറേഷനുകളില്‍ 416 അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെന്നും മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് ശര്‍മ എക്‌സില്‍ കുറിച്ചു.

read also: കെഎഎസ് ഉദ്യോ​ഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല: വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

2023 ഫെബ്രുവരിയിലും ഒക്ടോബറിലുമായി രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ അസം സര്‍ക്കാര്‍ ഒരു നീക്കം ആരംഭിച്ചിരുന്നു. ഇതിന്റെ മൂന്നാംഘട്ട ഓപ്പറേഷനായിരുന്നു ഇപ്പോൾ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button