Latest NewsIndia

ബംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് ആറ് പേർ മരിച്ചു : അപകടത്തിൽപ്പെട്ടത് അവധി ആഘോഷിക്കാൻ പോയവർ

നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ കാറിനു മുകളിലേക്ക് മറിയുകയായിരുന്നു

ബംഗളൂരൂ : ബംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് കാർ യാത്രികരായ ആറ് പേർക്ക് ദാരുണാന്ത്യം. നെലമംഗലയിലാണ്  അപകടമുണ്ടായത്. ദേശീയപാത 48ൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പോലീസ് ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം നടക്കുകയാണെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button