Latest NewsKeralaIndiaDevotional

ഒരു നേരത്തെ മരുന്ന് കഴിച്ചാൽ ഒരു വർഷത്തേക്കുള്ള ഫലം ഉണ്ടാവുമെന്ന വിശ്വാസം…

ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കർക്കിടക വിശേഷങ്ങളിലൂടെ..

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എല്ലാവർഷവും കർക്കിടകത്തിൽ ഒരു പ്രത്യേക തരം മരുന്ന് പ്രസാദമായി നൽകാറുണ്ട്. ഇത് കഴിച്ചാൽ ഒരു വർഷത്തേക്കുള്ള രോഗ ശാന്തിയുണ്ടാവുമെന്നാണ് വിശ്വാസം…ധന്വന്തരീ ചൈതന്യമുള്ള ഇടവെട്ടി ശ്രീകൃഷ്‌ണഭഗവാന്റെ പുണ്യദര്‍ശനത്തിനും പ്രസാദസേവയ്‌ക്കും ഏറ്റവും ഉത്തമമായി ആചരിച്ചുവരുന്ന പുണ്യദിനം കര്‍ക്കടകം 16- ആണ്…

ഇടവെട്ടി എന്ന പേര് ആ ഗ്രാമത്തിനു വന്നത് തന്നെ വളരെ വലിയ രണ്ടു വെട്ടി മരങ്ങൾക്കിടയിൽ നിന്ന് ഉണ്ടായ ഒരു ചൈതന്യതിനെ പ്രതിഷ്ഠ ആക്കിയതുകൊണ്ടാണ് എന്നു കരുതപ്പെടുന്നു…

കുറച്ചു വർഷങ്ങൾക്കു മുൻപ് ചിക്കൻ ഗുനിയ പടർന്നു പിടിച്ചപ്പോൾ ഇവിടെ നിന്ന് പ്രസാദം കഴിച്ച എല്ലാവർക്കും രോഗശാന്തിയുണ്ടായതായി പറയപ്പെടുന്നു.. ഒപ്പം പ്രസാദം കഴിച്ച ആർക്കും തന്നെ ചിക്കൻ ഗുനിയ പിടിപെട്ടതുമില്ലത്രേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button