കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി

സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്

സുല്‍ത്താന്‍ ബത്തേരി: കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തല കലത്തില്‍ കുടുങ്ങി. വയനാട് സുല്‍ത്താന്‍ ബത്തേരി മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിന്റെ ഒന്നര വയസുള്ള മകള്‍ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്.

read also: രാജ് ഭവനിൽ ഗവർണറുടെ ക്രിസ്മസ് ആഘോഷം : പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കലത്തില്‍ കുടുങ്ങിയ കുട്ടിയുടെ തലയിൽ നിന്നും കലം ഊരി മാറ്റാന്‍ പറ്റാതായതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഓഫീസര്‍ നിധീഷ് കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ഐപ്പ് ടി പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

 

Share
Leave a Comment