USALatest News

യുഎസിലെ സ്കൂളിൽ വീണ്ടും വെടിവെപ്പ് : അധ്യാപകനും വിദ്യാർത്ഥികളുമടക്കം നാല് പേർ കൊല്ലപ്പെട്ടു

മാഡിസണിലെ അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്

വാഷിങ്ടണ്‍ :  അമേരിക്കയിലെ വിസ്‌കേസിനിലെ സ്‌കൂളില്‍ ഉണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥികളും അധ്യാപകനുമടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. മാഡിസണിലെ അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.

സ്‌കൂളിലെ തന്നെ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.  കൃത്യം നടത്തിയ വിദ്യാർത്ഥിനിയെ പിന്നീട് മരിച്ച നിലയില്‍ സ്‌കൂളില്‍ നിന്ന് കണ്ടെത്തിയെന്നും വിവരമുണ്ട്. 400ഓളം വിദ്യാർത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂള്‍. 15വയസുള്ള നതാലിയ എന്ന പെണ്‍കുട്ടിയാണ് ആക്രമണം നടത്തിയത്.

എന്നാല്‍ കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
സ്‌കൂളില്‍ കൃത്യസമയത്ത് എത്തിയ കുട്ടി മൂന്ന് മണിക്കൂറിന് ശേഷമാണ് തോക്ക് എടുത്ത് മറ്റ് വിദ്യാർത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് മറ്റ് വിദ്യാർത്ഥികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് നാല് പേര്‍ക്ക് വെടിയേറ്റത്.

ആക്രമണം നടത്തിയ വിദ്യാർത്ഥിയുടെ കുടുംബം പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകൾ റദ്ദാക്കുമെന്ന് സ്കൂൾ അറിയിച്ചു.

എന്നിരുന്നാലും മറ്റ് സ്കൂളുകൾ സാധാരണ ഷെഡ്യൂളുകൾ പുനരാരംഭിക്കുമെന്ന് മാഡിസൺ മെട്രോപൊളിറ്റൻ സ്കൂൾ ഡിസ്ട്രിക്റ്റ് സ്ഥിരീകരിച്ചു

shortlink

Post Your Comments


Back to top button