Kerala

പന്ത്രണ്ട് കോടിയുടെ പൂജാ ബംബർ സമ്മാനമടിച്ച ഭാഗ്യവാനെ കണ്ടെത്തി : വെളിപ്പെടുത്തിയത് ലോട്ടറിയടിച്ചയാൾ തന്നെ

പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പർ ടിക്കറ്റിനായിരുന്നു ലഭിച്ചത്

തിരുവനന്തപുരം: പൂജാ ബംബർ ഒന്നാം സമ്മാനമായ 12 കോടി അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്ന് ബംബർ എടുത്ത സബ് ഏജൻ്റാണ് ദിനേശ് കുമാർ. ഫലം പുറത്തു വന്നതോടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിക്കായുള്ള തിരച്ചിലിലായിരുന്നു. ഇന്നാണ് തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ദിനേശ് വെളിപ്പെടുത്തിയത്.

പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പർ ടിക്കറ്റിനായിരുന്നു ലഭിച്ചത്. JA 378749, JB 939547, JC 616613, JD 211004, JE 584418, എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അ‍ർ‌ഹമായിരിക്കുന്നത്.

shortlink

Post Your Comments


Back to top button