Saudi ArabiaGulf

റിയാദ് മെട്രോയുടെ ആദ്യ ഘട്ടം ആരംഭിച്ചു : മെട്രോയുടെ ഭാഗമായുള്ളത് ആറ് ഓട്ടോമേറ്റഡ് മെട്രോ ലൈനുകൾ

2025 ജനുവരി 5ഓടെ റിയാദ് മെട്രോയുടെ മുഴുവൻ ലൈനുകളും പ്രവർത്തനക്ഷമമാക്കുന്നതും, നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പടെ 85 മെട്രോ സ്റ്റേഷനുകളിൽ നിന്നുമുള്ള മെട്രോ സേവനങ്ങൾ ആരംഭിക്കുന്നതുമാണ്

റിയാദ് : സൗദിയിലെ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം ഡിസംബർ 1ന് ആരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായാണ് പ്രവർത്തനക്ഷമമാക്കുന്നത്.

ഇതിന്റെ ഭഗമായി ആദ്യ ഘട്ടത്തിൽ നിലവിൽ മൂന്ന് ലൈനുകളിൽ മെട്രോ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അൽ ഒലായ – അൽ ബത്ത റൂട്ട് (ബ്ലൂ ലൈൻ), കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് റോഡ് (യെല്ലോ ലൈൻ), അബ്ദുൾറഹ്മാൻ ബിൻ ഓഫ് സ്ട്രീറ്റ്, ഷെയ്ഖ് ഹസ്സൻ ബിൻ ഹുസ്സയിൻ സ്ട്രീറ്റ് ഇന്റർസെക്ഷൻ (പർപ്പിൾ ലൈൻ) എന്നീ മൂന്ന് ലൈനുകളാണ് 2024 ഡിസംബർ 1 മുതൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. ആകെ 6 ഓട്ടോമേറ്റഡ് മെട്രോ ലൈനുകളാണ് റിയാദ് മെട്രോയുടെ ഭാഗമായുള്ളത്.

മറ്റു മൂന്ന് ലൈനുകൾ രണ്ട് ഘട്ടങ്ങളിലായി താഴെ പറയുന്ന രീതിയിൽ പ്രവർത്തനക്ഷമമാക്കുന്നതാണ്:

2024 ഡിസംബർ 15-ന് – കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈൻ), കിംഗ് അബ്ദുൽഅസീസ് റോഡ് (ഗ്രീൻ ലൈൻ) എന്നിവ. 2025 ജനുവരി 5-ന് – അൽ മദീന അൽ മുനാവറഹ് റോഡ് (ഓറഞ്ച് ലൈൻ)

2025 ജനുവരി 5ഓടെ റിയാദ് മെട്രോയുടെ മുഴുവൻ ലൈനുകളും പ്രവർത്തനക്ഷമമാക്കുന്നതും, നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പടെ 85 മെട്രോ സ്റ്റേഷനുകളിൽ നിന്നുമുള്ള മെട്രോ സേവനങ്ങൾ ആരംഭിക്കുന്നതുമാണ്.
വിവിധ മൊബൈൽ ആപ് സ്റ്റോറുകളിൽ ലഭ്യമായിട്ടുള്ള ‘Darb’ ആപ്പ് ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് റിയാദ് മെട്രോ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.

shortlink

Post Your Comments


Back to top button