Latest NewsKeralaNews

വാറ്റുചാരായം പിടിക്കാന്‍ പോയ എക്സൈസ് ഉദ്യോഗസ്ഥന്‍ സ്വർണാഭരണവും മൊബൈൽ ഫോണും മോഷ്ടിച്ചു

ഷൈജു മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി

കൊല്ലം: വാറ്റുചാരായം പിടിക്കാന്‍ പോയ എക്സൈസ് ഉദ്യോഗസ്ഥന്‍ പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണാഭരണവും മൊബൈൽ ഫോണും മോഷ്ടിച്ചു. സംഭവത്തിൽ ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ ഷൈജു പൊലീസിന്റെ പിടിയിലായി. പ്രതിയായ അന്‍സാരിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതാണ് ഷൈജുവിനെ കുടുക്കിയത്.

read also: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചു: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരാവഹികള്‍ക്കെതിരെ കേസ്

കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ചിതറ മാങ്കോട് തെറ്റിമുക്കില്‍ താമസിക്കുന്ന അന്‍സാരിയെ വീട്ടിലെത്തിൽ എക്സൈസ് അറസ്റ്റ് ചെയ്തത്. ചാരായം വാറ്റിയതിനായിരുന്നു അറസ്റ്റ്. 42 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അന്‍സാരി വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ മെത്തയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവന്റെ സ്വര്‍ണമാലയും പത്തുഗ്രാമിന്റെ ലോക്കറ്റും മൊബൈല്‍ഫോണും ഒരു ടോര്‍ച്ചും നഷ്ടപ്പെട്ടതായി മനസിലാക്കിയത്. തുടർന്ന് നൽകിയ പരാതിയിലാണ് മോഷണം പോയ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥനായ ഷൈജുവിലാണ് ഫോൺ എന്നും കണ്ടെത്തി.

ഷൈജു മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button