ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെയും മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി ജാമിയ മില്ലിയ സര്‍വകലാശാല.
രാജ്യത്തിന്റെ ഉന്നതപദവിയിലിരിക്കുന്നവര്‍ക്കെതിരേയും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കെതിരേയും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും അത്തരത്തിലൊരു പ്രതിഷേധവും സര്‍വകലാശാലയില്‍ അംഗീകരിക്കില്ലെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. സംഭല്‍ വെടിവയ്പുമായി ബന്ധപ്പെട്ട് സര്‍വകലാശാലക്കകത്ത് പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു. ഇതിതെ തുടര്‍ന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവുമായി രംഗത്തെത്തിയത്.
എന്നാല്‍ സര്‍വകലാശാലയുടെ ഈ നടപടി സംഘപരിവാറിന്റെ സോച്ഛാധിപത്യ രീതികളുടെ പ്രതിഫലനമാണെന് ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ പറഞ്ഞു.
Post Your Comments